'ആയുസ്' എന്നാല്‍ 'ജീവന്‍', 'വേദം’ എന്നാല്‍ 'അറിവ്’ അല്ലെങ്കിൽ ‘ശാസ്ത്രം' - ഈ രണ്ട് വാക്കുകളില്‍നിന്നും ഉരുത്തിരിഞ്ഞുവന്ന ആയുർവേദം, കാലത്തിനും പാരിസ്ഥിതിക മാറ്റങ്ങള്‍ക്കും അതീതമായി ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഉതകുന്നതിനായി രൂപകൽപ്പന ചെയ്ത ജീവിത ശാസ്ത്രമാണ്. ലോകമെമ്പാടുമുള്ള 77 രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണ വ്യവസ്ഥകളുടെ ഒരു പ്രധാന ഭാഗമായി ആയുർവേദം തുടരുന്നതിന്റെ മുഖ്യകാരണം ഈ കാലാതീത സ്വഭാവം തന്നെയാണ്. ഭാരതത്തിലെ ജനസംഖ്യയായ 140.76 കോടി ജനങ്ങളിൽ 80 ശതമാനവും ആയുര്‍വേദം സജീവമായി ഉപയോഗിക്കുന്നവരാണ്. മർമ്മചികിത്സ എന്നത് രോഗാവസ്ഥയിലേക്ക് നയിക്കുന്ന ശാരീരികാവസ്ഥകള്‍ പുനഃസ്ഥാപിക്കുന്നതിനായി ശരീരത്തിലെ അനേകകോടി മർമ്മസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരമ്പരാഗത ആയുർവേദത്തിന്റെ വിഭാഗമാണ്. വളരെ കുറഞ്ഞ സമയംകൊണ്ട് ആഗ്യതയുള്ള ശരീരങ്ങളുടെ യഥാസ്ഥിതിയിൽ കാണ്ടുവരാൻ ഉതകുന്നു എന്നതിനാൽ ആയുർവേദം മർമ്മചികിത്സക്ക് വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്.
ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിലെത്തുന്ന ആരോഗ്യാര്‍ത്ഥികളുടെ ശരീരശാസ്ത്രം മാത്രമല്ല, ജീവിതശൈലികളും മാനസികാരോഗ്യനിലയും ആഴത്തില്‍ മനസ്സിലാക്കിയതിനുശേഷമാണ് അവര്‍ക്ക് അനുയോജ്യമായ ചികിത്സരീതികള്‍ നിർദ്ദേശിക്കപ്പെടുന്നത്. ചികിത്സകരുടെ മാത്രമല്ല, ആരോഗ്യാര്‍ത്ഥികളുടെയും ഒത്തുചേര്‍ന്നുള്ള പരിശ്രമമാണ് എപ്പോഴും പൂര്‍ണ്ണമായ സ്വാസ്ഥ്യത്തിലേക്ക് നയിക്കുന്നതെന്ന് ഞങ്ങള്‍ കണ്ട ആയിരകണക്കിന് ജീവിതകഥകളില്‍നിന്നും വ്യക്തമായതാണ്. ഇതിനായി മരുന്നുകള്‍ക്കും മര്‍മ്മ ചികിത്സക്കുമപ്പുറം നാം മറന്നുതുടങ്ങിയ നമ്മുടെ പാരമ്പര്യമായ ആരോഗ്യപരിപാലന ശീലങ്ങള്‍ ഒന്നുകൂടെ ഓര്‍മ്മപ്പെടുത്തുന്നത് അനിവാര്യമായ ഒന്നാണ്. ആരോഗ്യയുക്തമായ ജീവിതത്തിലേക്കുള്ള ആദ്യ പടി മാത്രമാണ് ഈ ഓര്‍മ്മപ്പെടുത്തൽ. നഷ്ടപ്പെടാതെ ചേര്‍ത്തുപിടിക്കുന്ന ഈ അറിവുകളില്‍ത്തന്നെയാണ് പൂര്‍ണ്ണമായ സ്വാസ്ഥ്യത്തിന്‍റെ ഉറവിടവും. ഇവയുടെയെല്ലാം സംയോജനത്തിൽ നിന്നും ആരോഗ്യപൂർണ്ണമായ ഒരു ജീവിതം ഉടലെടുക്കുന്നു.
ആയുർവേദവും മർമ്മ ചികിത്സയും
CONDITIONS TREATED
Our Treatments
OUR MEDICAL TEAM
ഡോ ബിന്ദു വി രാജു
ചീഫ് മെഡിക്കൽ ഓഫീസർ എക്സിക്യൂട്ടീവ് ട്രസ്റ്റി ശ്രീ സ്വാമി ഗുരുകുലം ട്രസ്റ്റ്
ഡോ. കാർത്തിക എം പി
M.Sc, BAMS
സുഗന്ധി പി വി
Internalional Coordinator and Special Counsellor
ആൻ മേരി റോയ്
(M.Sc. Food & Nutrition)
Dietician