ശ്രീ സ്വാമി വൈദ്യ ഗുരുകുലം,തലമുറകളായി നമുക്ക് കൈമാറി വന്ന ആയുർവേദ വിജ്ഞാനത്തിന്റെയും മർമ്മ ചികിത്സയുടെയും പൈതൃകത്തെ സമ്പന്നമാക്കാനുള്ള അശ്രാന്ത പരിശ്രമം 2009-ൽ ആരംഭിച്ചു. ഇന്ന്, എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽനിന്നും ലോക സേവനത്തിനായി ഞങ്ങളുടെ വേരുകൾ വളർത്തുകയാണ്.നം ഇന്ന് മറക്കാനാരംഭിച്ചപ്രചീനവും അമൂല്യവുമായ നമ്മുടെ പരമ്പരാഗത അറിവുകളുടെ സംരക്ഷണവുംപുനരുജ്ജീവനവും, പ്രകൃതിയുമായി ചേർന്ന് നമ്മുടെ പൂർവ്വികർ നൽകിയവിലയേറിയ ജ്ഞാനം പിന്തുടർന്ന് ആരോഗ്യത്തോടെ ജീവിക്കാനുള്ള വഴികളുടെ പ്രചാരണവും ഉൾപ്പെടുന്ന വൈവിധ്യപൂർണ്ണമായ കർമ്മപദ്ധതിയാണ് ഞങ്ങൾ പിന്തുടരുന്നത്.


ഗുരുപരമ്പര

Team
അഗസ്ത്യ മഹർഷി
Team
കന്യാകുമാരിയിലെ മായമ്മ
Team
സാമുവൽ ആശാൻ
Team
പാണാവള്ളിൽ സുധീർ വൈദ്യർ

ആയുർവേദം, മർമ്മ ചികിത്സ, കളരി തുടങ്ങിയ വിഷയങ്ങളിൽ കാലങ്ങളായി ഗുരുക്കന്മാരിൽ നിന്നും കൈമാറിവന്ന അറിവുകളാണ് ഗുരുകുലത്തിൽ പാലിച്ചു പോരുന്നത്.ആദിഗുരു, സദാശിവഗുരു, ഷണ്മുഘഗുരു, അഗസ്ത്യ മഹർഷിയിൽ എന്നിവരിലൂടെകൈവന്ന പാരമ്പര്യം മായിയമ്മ, സാമുവൽ ആശാൻ, പാണാവള്ളി സുധീർ വൈദ്യർ തുടങ്ങിയവരിലൂടെ നീളുന്നു. ശ്രേഷ്ഠമായ ഈ ഗുരുപരമ്പരയുടെ അംശമാകാന്‍ സാധിച്ചു എന്നത് അത്യധികം അഭിമാനകരമായി കണക്കാക്കുന്ന കാര്യമാണ്

ഞങ്ങളെ പ്രചോദിപ്പിക്കുന്നത്

‘ആയുർവേദം, ലോകസമാധാനത്തിന്’ എന്നആദർശവാക്യം മനസ്സിൽ വെച്ചുകൊണ്ട്, പരമ്പരാഗത ഭാരതീയവൈദ്യശാസ്ത്ര പാരമ്പര്യങ്ങളുടെ പൈതൃകം സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിന്റെ ലക്ഷ്യവും ദൗത്യവും. നൃത്തം, സശാരീരികാഭ്യാസം, സംഗീതം എന്നിവയ്ക്കൊപ്പം ഭാഷാ കലകളും ഉൾപ്പെടുന്ന, ഒരു മനുഷ്യന്റെ സമഗ്ര വികസനത്തിനുതകുന്ന കാര്യങ്ങൾക്ക് വലിയ പ്രാധാന്യം നൽകിക്കോണ്ടാണ് ഇത് ചെയ്യുന്നത്.

ശ്രീ സ്വാമി ഗുരുകുലം ട്രസ്റ്റിന്റെ എല്ലാ ശ്രമങ്ങളും നാല് കേന്ദ്രസിദ്ധാന്തങ്ങൾക്ക് കീഴിൽ ക്രമീകരിക്കാം.

ചികിത്സ

“Marma for Karma”

ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയുടെയും പ്രത്യയശാസ്ത്രങ്ങൾ ഉൾക്കൊള്ളുന്ന എല്ലാ ദർശനങ്ങളുടെയും മുൻനിരയിൽ, വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ ചികിത്സയും പുനരധിവാസവുമാണ്. താത്കാലിക പരിഹാരത്തിലല്ല, മറിച്ച് ആരോഹഗ്യാർത്ഥി എന്ന് നിലയിൽ ഗുരുകുലത്തിലേക്ക് കടന്നുവരുന്നഓരോ വ്യക്തിക്കും, അവരുടെ ആയുഷ്ക്കാലം മുഴുവൻ ആരോഗ്യത്തോടെയും ആത്മബോധത്തോടെയും ജീവിക്കാനുള്ള അറിവ് സമ്മാനിക്കുന്നതിലാണ് ഗുരുകുലം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

പരിശീലനം

മനുഷ്യമനസ്സുകളിലേക്ക് പടരുമ്പോളാണ് വിദ്യയ്ക്ക് വിലമതിക്കാനാകാത്ത മൂല്യമുണ്ടാകുന്നത്. ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിലെ പരിശീലന പരിപാടികൾ ഇതിനായി മുന്നോട്ടുവരുന്ന വ്യക്തിയുടെ വ്യത്യസ്ത കഴിവുകളെ കണക്കിലെടുത്ത് അവയെ വിലയിരുത്തിയ ശേഷം ഈ കഴിവുകളെ മെച്ചപ്പെടുത്തുന്നതിൽ കേന്ദ്രീകരിച്ചാണ് തയ്യാറാക്കുന്നത്. ആയുർവേദം, മർമ്മ ശാസ്ത്രം, കൃഷി, നൃത്തം, സംഗീതം, കളരി അഭ്യാസപരിശീലനം, സംസ്കൃതം, ഇംഗ്ലീഷ് പോലുള്ള വിവിധ ഭാഷകൾ തുടങ്ങിയ വിഷയങ്ങൾ കൂടാതെ വ്യത്യസ്തമായ കഴിവുകളുടെ ഉന്നമനവും ഇതിന്റെ ഭാഗമാണ്. വ്യക്തിത്വ വികസനത്തിലുപരിയായി മൗലിക വികസനത്തിനാണ് ഇവിടെ പ്രാധാന്യം.

ഗവേഷണം

പൂർണ്ണമായ ആരോഗ്യം എപ്പോഴും നിരന്തരമായ ഗവേഷണത്തിന്റെ ഫലമാണ്. ജനങ്ങളെ എന്തൊക്കെ പ്രശ്നങ്ങളാണ് അലട്ടുന്നതെന്നും ഈ അവസ്ഥകൾക്ക് ആശ്വാസം നൽകാൻ എന്താണ് വേണ്ടതെന്നുമുള്ള നിരന്തരമായ അന്വേഷണമാണിത്. ശ്രീ സ്വാമി വൈദ്യ ഗുരുകുലം നടത്തുന്ന ഗവേഷണങ്ങൾനിലവിലുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ മാത്രമല്ല, വരാൻ സാധ്യതയുള്ള കാര്യങ്ങൾക്കുകൂടെ തയ്യാറെടുക്കുന്നതിനായികടന്നുപോയ തലമുറകളുടെ ജീവിതങ്ങളെവീക്ഷിക്കുകയും ചെയ്യുന്നു. ആരോഗ്യത്തെയും ആയുർവേദത്തെയും കുറിച്ചുള്ള ഗവേഷണത്തിനുപുറമെ, നശിച്ചുകൊണ്ടിരിക്കുന്ന കലകളുടെയും പരമ്പരാഗത അറിവുകളുടെയും യഥാർത്ഥ വേരുകൾ സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന സാംസ്കാരികവും ചരിത്രപരവുമായ പഠനങ്ങളിലേക്കുംവ്യാപിക്കുന്നു. ഈ ചിന്തയാണ് ശ്രീ സ്വാമി ഗുരുകുലത്തെ ഒരു യഥാർത്ഥ ‘ഗുരുകുലം’ എന്ന് നിർവചിക്കുന്നത്.

അവബോധ പ്രവർത്തനങ്ങൾ

ചികിത്സയുടെ ആദ്യത്തെ ചുവടുവയ്പ്പ് സ്വന്തം ശരീരത്തെക്കുറിച്ചുള്ള അവബോധമാണ്. ശരീരത്തെ അറിഞ്ഞവന് അതിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എളുപ്പമാണ്. ഇതുകൊണ്ട് തന്നെ ഗുരുകുലത്തിൽ ആദ്യമായി ചികിത്സക്ക് വരുന്ന ഓരോരുത്തരും, ഒരു ബോധവത്കരണ ക്ലാസ്സിൽ പങ്കെടുത്ത്കൃത്യമായ കാര്യങ്ങൾ മനസ്സിലക്കിയ ശേഷം മാത്രമേ ചികിത്സക്കായി കയറാറുള്ളു.സ്വസ്ഥവൃത്തം, ഋതുസംഗമം, ആയുർനടനം തുടങ്ങിയ ബോധവൽക്കരണ പരിപാടികൾ "രോഗം അവസാനമല്ല" എന്ന് പ്രതീക്ഷയുടെ സന്ദേശമാണ് നൽകുന്നത്. ദുരിതമനുഭവിക്കുന്നവർക്ക്, ആരോഗ്യത്തെ അവരിൽ നിന്ന് അകറ്റി നിർത്തുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ അവർ പ്രത്യാശയുടെ വെളിച്ചമായി നിലകൊള്ളുന്നു.

Valiya Gurukkal

വലിയ ഗുരുക്കൾ

(കീർത്തി കുമാർ ഗുരുക്കൾ)

ചീഫ് ട്രസ്റ്റി

ശ്രീ സ്വാമി ഗുരുകുലം ട്രസ്റ്റ്

Dr. Abhilash VR Nath  M.Sc., BAMS

രാഖി ബാലചന്ദ്രൻ

എച്ച് ആർ മാനേജർ

മാനേജിംഗ് ട്രസ്റ്റി
ശ്രീ സ്വാമി ഗുരുകുലം ട്രസ്റ്റ്

Dr. Abhilash VR Nath  M.Sc., BAMS
ഡോ. ബിന്ദു വി രാജു (BAMS)

ചീഫ് മെഡിക്കൽ ഓഫീസർ

എക്സിക്യൂട്ടീവ് ട്രസ്റ്റി
ശ്രീ സ്വാമി ഗുരുകുലം ട്രസ്റ്റ്

ശ്രീമുദ്ര കലാ ഗുരുകുലം

മുഖ്യധാരാ ബോധത്തിൽ നിന്ന് മാഞ്ഞുപോകാൻ തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളുടെ പുനരുജ്ജീവനവും പ്രചാരണവുമാണ് ശ്രീമുദ്ര കലാ ഗുരുകുലത്തിന്റെ കേന്ദ്ര ദൗത്യം. ഒരുകാലത്ത് ഭാരതീയ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും മുഖചിത്രമായിരുന്ന ഈ കലാരൂപങ്ങൾ, സമഗ്രമായ വികസനത്തിന്റെ പാതയിൽ ലോകത്തെ നയിച്ച ഒരു ജനതയുടെ ഉള്ളിലെ സാമൂഹിക ക്ഷേമബോധം വളർന്നു പന്തലിച്ചുനിന്ന് കാലത്തെ ഓർമ്മപ്പെടുത്തുന്നു. ശ്രീമുദ്ര കലാ ഗുരുകുലം അതീവ പ്രാധാന്യത്തോടെ പ്രോത്സാഹിപ്പിക്കുന്ന കലാപരിശീലനത്തിൽ കളരിപ്പയറ്റ്, ഭരതനാട്യം, ശാസ്ത്രീയ സംഗീതംതുടങ്ങിയവ മുൻപന്തിയിൽ നിൽക്കുന്നു.എന്നാൽ ഇവയിൽ മാത്രമൊതുങ്ങിനിൽക്കാതെ വിവിധ ഭാഷകൾ,ശാസ്ത്രങ്ങൾ തുടങ്ങിയവയും പഠനവിഷയങ്ങളിൽ ഉൾപ്പെടുന്നു. ശ്രീമുദ്ര കലാ ഗുരുകുലത്തിന്റെ ഈ ദൗത്യം മുൻപോട്ടുകൊണ്ടുപോകുന്ന്തിനായും, ഈ കലാകായിക പഠനങ്ങളിൽ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായും നിരവധി ശിൽപശാലകളും സ്റ്റേജ് പ്രോഗ്രാമുകളും നടത്തുന്നുണ്ട്. ശ്രീമുദ്ര കലാ ഗുരുകുലത്തിനന്റെ അഭിമാനം പദ്ധതിയാണ് ആയുർനടനം. ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിൽ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടിയ നർത്തകരുടെ ഗണ്യമായ എണ്ണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ആയുർ-മോട്ടിവേഷണൽ പരിപാടിയായാണ് ഇത് വിഭാവനം ചെയ്തത്. ഒരു കാലത്ത് തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട കലാവേദികളിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷകൾ കൈവിട്ടുപോയ ഈ നർത്തകരുടെ ജീവിതത്തിൽ ഒരു വേറിട്ട വഴി തുറക്കുകയാണ് ആയുർനടനം ചെയ്യുന്നത്. ആയുർനടനം അവർക്ക് ഒരു പുതിയ തുടക്കമാണ് - നൃത്തവുമായുള്ള അവരുടെആത്മീയബന്ധത്തിന്റെ രണ്ടാം അരങ്ങേറ്റം.

ഇലങ്കം - കൃഷിയുടെ കളരി

ശാരീരികാഭ്യാസത്തിനോടൊപ്പം ഒരു മനുഷ്യന്റെ സമഗ്രമായ വികസനത്തിനു തുല്യ പ്രാധാന്യം നൽകുന്ന ഒരിടമാണ് ശ്രീ സ്വാമി ഗുരുകുലത്തിന്റെഇലങ്കം(കളരി). പുള്ളുവഴി അധവാ ചെങ്ങന്നൂരാദിസമ്പ്രദായമാണ് ഇലങ്കം പിന്തുടരുന്നത്. മറ്റ് സാധാരണ കളരികലുടെ വിഷയങ്ങളിൽ നിന്ന് വ്യത്യസ്ഥമായിയുദ്ധശാസ്ത്രമല്ല ഈ സമ്പ്രദായത്തിൽ പഠിപ്പിക്കുന്നത്. ഇലങ്കത്തിലെ ഓരോ അംഗവും ശാരീരിക അഭ്യാസങ്ങൾ കൂടാതെ കൃഷി, ഗോപരിപാലനം, സംസ്കൃതം, ഇംഗ്ലീഷ്, തമിഴ് തുടങ്ങിയ ഭാഷകൾ, ഭരതനാട്യം,സംഗീതം,ചികിത്സ, മരുന്നുകളെക്കുറിച്ചുള്ള ഗവേഷണം എന്നിവയെല്ലം പൊതുവായി പഠിക്കുകയും അഭിരുചിക്കനുസൃതമായി വളർത്തിക്കൊണ്ട് വരികയും ചെയ്യുന്നുണ്ട്. ഒരു റസിഡൻഷ്യൽ കളരി എന്ന നിലയിൽ, കളരി അംഗങ്ങൾ കളരിയിൽ താമസിച്ച്, സ്വയം പര്യാപ്തതയുടെയുംസഹകരണ മനോഭാവത്തിന്റെയും പാഠങ്ങൾ പഠിക്കുകയും ചെയ്യുന്നു.

നിവേദ്യം - ഗുരുകുലത്തിന്റെ സ്വന്തം ഭക്ഷണശാല

ആരോഗ്യം നിറഞ്ഞ ജീവിതത്തിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പ് ആരോഗ്യമുള്ള ഭക്ഷണശീലങ്ങളാണ്. ജൈവമായി കൃഷി ചെയ്യുന്ന ഉത്പന്നങ്ങൾ ഉപയോഗിച്ച് മലയാളിയുടെ തനതായ ആഹാരരീതി അനുസരിച്ചാണ് നിവേദ്യത്തിൽ ആഹാരം പാകം ചെയ്യുന്നത്. ഗുരുകുലത്തിലേക്ക് എത് സമയത്തും കടന്നുവരുന്ന ഒരോ വ്യക്തിക്കും ആവശ്യമായ ആരോഗ്യകരമായ ആഹാരം ലഭ്യമാണ് എന്നുറപ്പുവരുത്തലാണ് നിവേദ്യത്തിന്റെ പ്രധാന ദൗത്യം. വരുന്ന ഓരോ വ്യക്തിയുടെയും ആരോഗ്യാവശ്യങ്ങള്‍ കൃത്യമായി വിലയിരുത്തിയതിനു ശേഷം വിദഗ്ദയായ ഡയറ്റീഷ്യന്റെ നേതൃത്വത്തിൽ ഡയറ്റ് ചിട്ടപ്പെടുത്തുന്നു. ആരോഗ്യകരം എന്നതിലുപരിയായി തൃപ്തി നല്‍കുന്ന രുചികരമായ ഭക്ഷണം നല്‍കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഇവിടെ അനുവദിക്കാറില്ല.

ഗോശ്രീപുരം

ലാഭേച്ഛ കൂടാതെ നാടൻ ഇനങ്ങളിൽപ്പെട്ട പശുക്കളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽ ഒരു ചെറിയ തൊഴുത്തിൽ ആരംഭിച്ച സംരംഭം ഇന്ന് നൂറിൽപ്പരം പശുക്കൾക്ക് സ്വൈര്യമായി മേയാൻ സാധിക്കുന്ന സ്ഥലത്തോടുകൂടി വളർന്നുവന്നപ്പോൾ ഈ സംരംഭത്തെ വിളിച്ച പേരാണ് ഗോശ്രീപുരം. വിദേശ ഇനം പശുക്കളുടെ കടന്നുകയറ്റം മൂലംവംശനാശഭീഷണിയോളമെത്തിനിൽക്കുന്ന നമ്മുടെ നാട്ടിലെ പശു ഇനങ്ങളെ ഭാവിക്കായുള്ള ഒരു കരുതൽ എന്ന നിലയികാണ് സംരക്ഷിക്കുന്നത്.

ശ്രീ വൈദ്യനാധം രസശാല

മരുന്നുകളെക്കുറിച്ചുള്ള ഗവേഷണത്തിനും ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിലെ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ ഉത്പാദനത്തിനും വേണ്ടി. മരുന്നുകളിൽ ഉപയോകിക്കുന്ന എല്ലാ സസ്യങ്ങളും പ്രകൃതിദത്തമായി അവ വലരുന്ന ഇടങ്ങളിൽ നിന്നും ആയുർവേദം നിഷ്കർഷിക്കുന്ന മരുന്നുസേഖരണ മര്യാദകൾ പാലിച്ചുമാത്രം ശേഖരിച്ച് ഒരു കുറുക്കുവഴികളുമില്ലാതെ കൃത്യമായ യോഗം അനുസരിച്ച് തയ്യാറാക്കുന്നു.