ആയുർവേദം,
ലോകസമാധാനത്തിന്

കൂടുതൽ അറിയുക

ശ്രീ സ്വാമി വൈദ്യ ഗുരുകുലം

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ സ്ഥിതി ചെയ്യുന്ന ശ്രീ സ്വാമി വൈദ്യ ഗുരുകുലം കാലാതീതമായ ഒരു വൈദ്യ സമ്പ്രദായത്തെ നമ്മുടെ കാലത്തിന്റെ ചിന്താഗതികൾക്കതീതമായ രീതിയിൽ ആരോഗ്യപരിപാലനത്തിനായി ഉപയോഗപ്പെടുത്തുന്ന സവിശേഷമായ ഒരു കാഴ്ചപ്പാടിനെ പ്രതിനിധാനം ചെയ്യുന്നു. നമ്മുടെ പൂർവ്വികർക്ക് ദീർഘവും സമാധാനപൂർണവുമായ ജീവിതം സമ്മാനിച്ച പുരാതനവും, ഏറെക്കുറെ നാം മറന്നുപോയതുമായ പാരമ്പര്യങ്ങളെ പഠിക്കാൻ ഒരു ചുവട് പിന്നിലേക്ക് വയ്ക്കുന്നതിലൂടെ ലോകത്തിന് നഷ്ടപ്പെട്ടുവരുന്ന ആരോഗ്യം തിരികെ സമ്മാനിക്കാനാണ് ശ്രീ സ്വാമി വൈദ്യ ഗുരുകുലം ശ്രമിക്കുന്നത്. ആയുർവേദ-മർമ്മ ചികിത്സാ രീതികളിലൂടെ മാത്രമല്ല, പരിശീലനം, ഗവേഷണം, കൂടാതെ അവബോധപ്രചാരണം എന്നിവയിലൂടെയുമാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ലോക നന്മയ്ക്കായി ആയുർവേദത്തിന്റെ പ്രചരണം എന്ന തത്ത്വത്തിലധിഷ്ടിതമാണ്. ആരോഗ്യകരവും മൂല്യമുള്ളതുമായ ജീവിതത്തെ നിർവചിക്കുന്ന വിവിധ തലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വൈവിധ്യമാർന്ന പ്രോജക്ടുകൾ ഇതിൽ ഉൾപ്പെടുന്നു.

കീർതികുമാർ എസ് (വലിയ ഗുരുക്കൾ)

സ്ഥാപകൻ & ചീഫ് ട്രസ്റ്റി ശ്രീ സ്വാമി ഗുരുകുലം ട്രസ്റ്റ്
Valiya Gurukkal

കൊല്ലം ജില്ലയിലെ ചവറയിലെ, കുമ്പഴക്കാവ് എന്ന സ്ഥലത്ത് തട്ടാശ്ശേരിൽ - പ്ലാളാത്തറതറ കുടുംബങ്ങളുടെ സംഗമത്തിൽ ജനിച്ചു. വൈദ്യ - കായികാഭ്യാസങ്ങൾ ജനിതകബോധമായി പിന്തുടർന്നു. പ്രാഥമിക വിദ്യാഭ്യാസവും സങ്കേതിക വിദ്യാഭ്യാസവും നേടിയ ശേഷം വിവിധ കേന്ദ്ര ങ്ങളിൽന്ന് യോഗാഭ്യാസത്തിലും പ്രകൃതിജീവനത്തിലും പ്രാഥമിക പരിചയങ്ങൾ നേടി.


തുടർന്ന് സാമൂഹിക സാംസ്കാരിക പ്രവർത്തനത്തിനായി ഗുജറാത്തിൽ ദീർഘകാലം താമസിച്ചു. ആകാലത്ത് ഉത്തരഭാരതത്തിൻ്റെ ആധ്യാത്മിക-സാംസ്കാരിക മേഖലകളിലൂടെ നിരന്തര സഞ്ചാരങ്ങൾ നടത്തി . ശേഷം 2004 മുതൽ പ്രവർത്തന കേന്ദ്രം കേരളമായി മാറി. ഈ കാലഘട്ടത്തിൽ ശ്രീ അഗസ്ത്യ പാരമ്പര്യത്തിലെ യോഗിയായ പാണാവള്ളിൽ സുധീർ വൈദ്യരേഗുരുവായി സ്വീകരിച്ച എം. ശ്രീകുമാറിൽ (ശ്രീഗുരു) നിന്ന് താന്ത്രിക-യോഗ പാരമ്പര്യത്തിൽ ശംഭവിദീക്ഷ നേടുകയും ഭാരതീയവൈദ്യത്തിൻ്റെ അടിസ്ഥാന തത്ത്വങ്ങളും ഔഷധനിർമ്മാണ രഹസ്യങ്ങളും ഗ്രഹിക്കുകയും ചെയ്തു.


വെതിരമന ഹരി നമ്പൂതിരി,വൈക്കം ഗോപകുമാർ, ആനന്ദമയീ ഭൈരവി വരെ നീളുന്ന ഗുരുപരമ്പര. കോഴിക്കോട് സ്വാമി ഗുരുക്കളിൽ നിന്ന് പഠിച്ചു തുടങ്ങിയ കളരിയുടെ പ്രാഥമിക പാഠങ്ങൾ വൈറ്റില ഗോപിയാശാനിലൂടെയും എളമക്കര വിനയൻ ആശാനിലൂടെയും വികസിച്ച് പുഞ്ചക്കരി ജെയിംസ് കളരിയിലെ ജോസ് മാഷിലേക്കും അജ്ഞാതനാമന്മാരായ ഗുരുക്കന്മാരിലൂടെയും കൈവന്ന കളരി-വൈദ്യ പാരമ്പര്യമായി പരിണമിച്ചു. അയിരൂർ കുട്ടൻപിള്ളയാശാൻ, മരുത്ത്വാമലയിലെ പേരറിയാത്ത യോഗി എന്നുതുടങ്ങിയവരിൽ നിന്നുമായി മർമ്മശാസ്ത്ര പഠനം നീളുന്നു.


2007 മുതൽ സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിൻ്റെ ഭാഗമായി ശാസ്ത്രപ്രചരണ പ്രവർത്തനങ്ങൾ നടത്തി. സ്വദേശി സയൻസ് കോൺഗ്രെസ്സ്, സ്വാശ്രയ ഭാരത്, വേൾഡ് ആയുർവേദ കോൺഗ്രെസ്സ് (WAC) തുടങ്ങിയവയിൽ പ്രധാന സംഘാടകനായി പ്രവർത്തിക്കുകയും പിന്നീട് നാഗ്പൂർ കേന്ദ്രമാക്കി വിജ്ഞാൻ ഭാരതിയുടെ കീഴിൽ ആയുർവേദ പ്രവർത്തനങ്ങളുടെ നേതൃത്ത്വം ഏറ്റെടുക്കുകയും ചെയ്തു.]

2008-ൽ ജയ്പ്പൂരിലും 2010-ൽ ബാംഗ്ലുരിലും നടന്ന വേൾഡ് ആയുർവേദ കോൺഗ്രസ്സുകൾ കൊർഡിനേറ്റ് ചെയ്തു. കേരളത്തിലെ പാരമ്പര്യ ആയുർവേദ വൈദ്യന്മാരുടെ സംഘടനയായ TPCV സ്ഥാപിച്ച് പാരമ്പര്യ ആയുർവേദ പഠനങ്ങളുടെ ഏകോപനത്തിനായി പ്രവർത്തിച്ചു. ഇതോടൊപ്പം നാഷണൽ ആയുർവേദിക്ക് സ്റ്റുഡൻ്റ്സ് ആന്ഡ് യൂത്ത് അസ്സോസിയേഷൻ (NASYA) എന്ന ആയുർവേദ ഡോക്ടർമാരുടെ ഔദ്യോഗിക സംഘടനയുടെ സ്ഥാപകനുമായി. എറണാകുളത്തുനിന്നും പ്രസിദ്ധീകരിച്ച ദേവഹാര എന്ന മാസികയുടെ ചീഫ് എഡിറ്ററായും സേവനമനുഷ്ടിച്ചു.

പിന്നീട് 2010-ഓട് കൂടി പൊതുരംഗത്ത് നിന്ന് പിന്മാറുകയും വിവിധ ആനുകാലിങ്ങളിലും മാസികകളിജും ആയുർവേദം ചരിത്രം എന്നീ വിഷയങ്ങൾ സംബന്ധിച്ച ലേഖനങ്ങൾ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. വ്യക്തിപരമായ പഠനങ്ങൾക്കും സാധനകൾക്കും ശേഷം 2016-ൽ ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിൻ്റെ തുടക്കത്തിന് നിമിത്തമായി
(NB: മനുഷ്യത്വം യുക്തിബോധം, കർമ്മം, ധർമ്മം ഇവയിൽ മാത്രം വിശ്വാസം)

കൂടുതൽ വായിക്കുക

ഓ. പി. തീയതികൾ

ഓ. പി. തീയതികൾ

ഓ. പി. തീയതികൾ

അപ്പോയിന്മെന്റുകൾക്കായി വിളിക്കുക:    +91 8113 063 564    +91 9656 11 6999

അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ

ആലുവ റെയിൽവേ സ്റ്റേഷൻ: 12 കി.മീ

അങ്കമാലി (കാലടി) റെയിൽവേ സ്റ്റേഷൻ: 12 കി.മീ

അടുത്തുള്ള ബസ് സ്റ്റാൻഡ്

പെരുമ്പാവൂർ K.S.R.T.C. ബസ് സ്റ്റാൻഡ്: 2 കി.മീ

പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്: 1 കി.മീ

അന്വേഷണങ്ങൾക്ക്
care@sreeswamivaidhyagurukulam.com
അപ്പോയിൻമെന്റുകൾക്കായി / വിവരങ്ങൾക്കായി വിളിക്കുക
ഓഫീസ് സമയം

രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ