Swasthavritham

സ്വസ്ഥവൃത്തം

രോഗസൗഖ്യം എന്നത് മരുന്നിലോ വൈദ്യൻ്റെ കഴിവിലോ മാത്രം ഊന്നിനില്കുന്ന ഒരു കാര്യമല്ല. രോഗം വരാനുണ്ടായ സാഹചര്യങ്ങളും ജീവിതചര്യകളും രോഗം അനുഭവിച്ചയാൾ തന്നെ തിരുത്തിയാലേ സൗഖ്യം പൂർണ്ണമാവുകയുള്ളു. ഇങ്ങനെ ചെയാൻ മനസ്സുകൊണ്ട് തയ്യാറാകുകയും സ്വസ്ഥജീവിതത്തിനായി അഭിലഷിക്കുകയും ചെയ്യുന്നവർക്ക് വളരെ വേഗം ജീവിതത്തിലേക്ക് തിരികെപ്പോകാനും കൂടുതൽ നന്നായി ജീവിക്കാനും സാധിക്കും.


രോഗം വന്നാൽ ചികിത്സിക്കാം. ഒരിക്കൽ രോഗം വന്നു എന്ന വേദനാജനകമായ അനുഭവത്തിനപ്പുറം രോഗത്തെ ഞാൻ അതിജീവിച്ചു എന്ന് ആത്മ വിശ്വാസത്തോടെ വിളിച്ചു പറയാൻ സാധിക്കുന്നതിൽ നാം അഭിമാനം കൊള്ളണം. പലവിധത്തിലുള്ള അസുഖങ്ങൾ മൂലം സ്വസ്ഥത നഷ്ടപ്പെട്ട് ജീവിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും. സർജറി പോലെയുള്ള ഭീതിജനകമായ പരിഹാരങ്ങൾ ഒഴിവാക്കാനാണ് കൂടുതൽ പേരും ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിൽ എത്തിച്ചേരുന്നത്. എല്ലാ പ്രശ്നങ്ങളും ഒരേ രീതിയിൽ പരിഹരിക്കാനാവില്ല. എന്നാൽ മുഴുവനായും സുഖപ്പെട്ടു എന്ന് ഒരുറപ്പ് കൊടുക്കാൻ സാധിക്കുന്ന ചിലർ ചികിത്സ തേടി വരുന്നവരുടെ ഇടയിൽ ഉണ്ടാകും. ഇങ്ങനെ ആരോഗ്യസമ്പന്നരായി ജീവിതത്തിലേക്ക് തിരിച്ചു പോകാൻ തയ്യാറെടുക്കുന്നവരുടെ ഒരു ഒത്തുചേരലാണ് സ്വസ്ഥവൃത്തം. ചികിത്സയുടെ എല്ലാ പടികളും കടന്ന് സുഖപ്പെട്ടു എന്ന് ചികിത്സകർക്കും രോഗിക്കും പൂർണ്ണ ബോധ്യമാകുമ്പോൾ അവർ സ്വസ്ഥവൃത്തത്തിന് അർഹരാകും. അതുകൊണ്ടാണ് സ്വസ്ഥ്യത്തത്തെ "സൗഭദ്ര ജീവിതത്തിന് പരിശീലനം" എന്ന അടിക്കുറുപ്പോടെ അവതരിപ്പിക്കുന്നത്.


വേദനകൾ വരുമ്പോൾ മാത്രമാണ് നാം സ്വസ്ഥ്യത്തെ പറ്റി ചന്തിക്കുന്നത്. സ്വസ്ഥവൃത്തം മുന്നോട്ട് വയ്ക്കുന്ന സന്ദേശം സ്വാസ്ഥ്യം എന്നും ആഘോഷിക്കപ്പെടേണ്ട ഒന്നാണെന്നാണ്.


Back to Events