ഋതുസംഗമം
ഋതുക്കൾപരിസ്ഥിതിയിലെ മാറ്റങ്ങൾക്കനുസൃതമായി നമ്മുടെ ജീവിതശൈലിയിൽ ക്രമീകരണങ്ങൾ ആവശ്യമാകുന്ന ഒരു പുതിയ കാലത്തിന്റെ തുടക്കവുംകാലസഞ്ചാരത്തിന്റെ അടയാളങ്ങളുമാണ്. ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിൽ താമസിച്ച് ചികിതത്സിച്ചവർക്കായുള്ള ബോധവൽക്കരണ പരിപാടിയാണ് ഋതുസംഗമം. ഈ പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത് അവരുടെ അവസാനത്തെ ഫോളോ-അപ്പും വരും മാസങ്ങളിൽ പാരിസ്ഥിതിക അവസ്ഥയുമായി ബന്ധപ്പെട്ട വ്യക്തിഗതമായ പരിചരണ ആവശ്യകതകളെക്കുറിച്ച് അവരെ ബോധവത്കരിക്കാനുള്ള അവസരവുമാണ്. ഗുരുകുലത്തിൽ ചികിൽസയ്ക്കായി താമസിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കിടുന്നതിലൂടെ, തങ്ങൾ താമസിച്ച കാലത്ത് അവർ വളർത്തിയെടുത്ത സ്വാസ്ഥ്യത്തിന്റെ അനുഭവത്തെ പുനരാവിഷ്കരിക്കാനും അവർക്ക്സാധിക്കും.