ആയുർനടനം
ശ്രീമുദ്ര കലാ ഗുരുകുലത്തിനന്റെ അഭിമാനം പദ്ധതിയാണ് ആയുർനടനം. ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിൽ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടിയ നർത്തകരുടെ ഗണ്യമായ എണ്ണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ആയുർ-മോട്ടിവേഷണൽ പരിപാടിയായാണ് ഇത് വിഭാവനം ചെയ്തത്. പ്രാണനേക്കാൾ സ്നേഹിച്ച കലയ്ക്ക് രോഗം ഒരു തിരിച്ചടിയായി മാറിയപ്പോൾ അവസാന പ്രതീക്ഷയായി ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിൽ എത്തിയ നർത്തകരുടെ വിജയ കഥ കൂടിയാണ് ആയുർനടനം. രോഗത്തിനു മുമ്പിൽ ജീവിതം സ്തംബിച്ചുനിന്നിരുന്നവർക്ക് ഞങ്ങൾ ഇനിയും ജീവിക്കുന്നു എന്ന് വിളിച്ചുപറയാൻ ഒരുക്കിയ ഒരു വേദിയാണിത്. പ്രധാനമായും മുട്ടുവേദന, നടുവേദന എന്നീ പ്രശ്നങ്ങൾ മൂലം നൃത്തം ചെയ്യാൻ സാധിക്കാതെ വന്ന, വ്യത്യസ്ത ജീവിത പാതകളിൽ സഞ്ചരിക്കുന്നവരാണ് ആയൂർനടനത്തിൽ പങ്കെടുക്കുന്നത്. കേരളത്തിൽ ആദ്യം എന്നുതന്നെ വിളിക്കാവുന്ന ഒരു പ്രതിഭാസമാണിത്.ഒരു കാലത്ത് തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട കലാവേദികളിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷകൾ കൈവിട്ടുപോയ ഈ നർത്തകരുടെ ജീവിതത്തിൽ ഒരു വെറിട്ടവഴി തുറക്കുകയാണ് ആയുർനടനം ചെയ്യുന്നത്. ആയുർനടനം അവർക്ക് ഒരു പുതിയ തുടക്കമാണ് - നൃത്തവുമായുള്ള അവരുടെ ആത്മീയബന്ധത്തിന്റെ രണ്ടാം അരങ്ങേറ്റം.